ദോഹ: മരുഭൂമിയിലെ കലാ സൃഷ്ടികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഖത്തറില്‍ ആറു പേര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. ഖത്തര്‍ മരുഭൂമിയിലെ ലോക പ്രശസ്ത കലാ സൃഷ്ടിയായ 'ഈസ്റ്റ്/വെസ്റ്റ്-വെസ്റ്റ്/ഈസ്റ്റ്' ആണ് ചിലര്‍ നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ മ്യൂസിയം ആണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കനത്ത പൊലീസ് നിരീക്ഷണങ്ങള്‍ ഈ കലാ സൃഷ്ടി പരിസരത്ത് നടപ്പാക്കിയിരുന്നു.
അതേസമയം, രാജ്യത്തെ കലാ സൃഷ്ടികള്‍ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തില്‍ കഴിഞ്ഞ മാസം ഖത്തര്‍ മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക