News Desk

2021-03-13 10:31:16 am IST
റിയാദ്: നിസ്‌കാരത്തിനെത്തിയവര്‍ക്ക് കൊവിഡ് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആറ് പള്ളികള്‍ കൂടി അടച്ചതായി റിപ്പോര്‍ട്ട്. സൗദി ഇസ്ലാമിക് അഫയേഴ്സ്, ദാവ, ഗൈഡന്‍സ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മൂന്ന് പള്ളികള്‍ റിയാദിലും മറ്റ് പള്ളികള്‍ വടക്കന്‍ അതിര്‍ത്തി മേഖലയിലാണെന്നും മന്ത്രാലയം അറിയിച്ചു. ഇതോടെ കഴിഞ്ഞ 33 ദിവസത്തിനുള്ളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് രാജ്യത്തെ 269 പള്ളികളാണ് താല്‍ക്കാലികമായി അടച്ചിട്ടത്. 

അതേസമയം, മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം 253 പള്ളികള്‍ വീണ്ടും തുറന്നു. റിയാദിലെ നാല് പള്ളികള്‍, മക്കയിലെ രണ്ട് പള്ളികള്‍, തബൂക്ക്, ജസാന്‍, വടക്കന്‍ അതിര്‍ത്തി എന്നിവിടങ്ങളില്‍ ഒരെണ്ണം ഉള്‍പ്പെടെ ഒമ്പത് പള്ളികളും ഇതില്‍ പെടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top