News Desk

2021-02-14 03:20:49 pm IST
ദോഹ: രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെ ഓഫീസ് വാടക നിരക്ക് വളരെയധികം കൂടുതലാണെന്ന് ചെറുകിട നിക്ഷേപകരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

വമ്പന്‍ പ്രോജക്ടുകള്‍ക്കും കമ്പനികള്‍ക്കും മാത്രമാണ് നിലവിലെ സ്ഥിതിയില്‍ ദോഹയിലെ പല ഓഫീസ് സ്‌പെയ്‌സുകളിലും പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നത്. വമ്പന്‍ പ്രോജക്ടുകള്‍ നടത്തണമെങ്കില്‍ രാജ്യത്തെ ചെറുകിട സബ്‌സിഡിയറി കമ്പനികള്‍ക്കും നിലനില്‍പ്പ് ആവശ്യമാണ്.

കൊവിഡ് കാലം കഴിഞ്ഞ ശേഷം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തിരിച്ചു കയറി വരുന്ന പ്രത്യേക വേളയില്‍ ചെറുകിട നിക്ഷേപകര്‍ക്ക് സഹായകരമായ നടപടികള്‍ പ്രത്യേകിച്ച് വാടക കാര്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടികള്‍ ആവിഷ്‌കരിക്കണം.

കൊവിഡ് സാഹചര്യത്തില്‍ 75 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായമാണ് ഖത്തറിലെ വിപണികള്‍ക്കായി സര്‍ക്കാര്‍ നല്‍കിയത്. വായ്പ അടവുകള്‍ തിരിച്ചടക്കാന്‍ സാഹചര്യമൊരുക്കിയും സര്‍ക്കാര്‍ ചെറുകിട നിക്ഷേപകരുടെ കൂടെ നിന്നിട്ടുണ്ട്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രത്യേകിച്ച് വാടക കാര്യത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ടെന്നാണ് ചെറുകിട നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നതെന്നും ഈ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top