ജക്കാര്‍ത്ത: അടിയന്തര ലാന്‍ഡിംഗിനിടെ ബോയിങ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലെ ഹലിം വിമാനത്താവളത്തില്‍ നിന്ന് മകാസ്സറിലേക്ക് പറന്ന ട്രിഗാന എയറിന്റെ ബോയിങ് 737400 കാര്‍ഗോ വിമാനമാണ് തെന്നിമാറിയത്.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. പറന്നുയര്‍ന്ന ഉടനെ എന്‍ജിനില്‍നിന്ന് പുക വന്നതിനെ തുടര്‍ന്നാണ് പൈലറ്റുമാര്‍ വിമാനം തിരിച്ചിറക്കിയത്.
ലാന്‍ഡ് ചെയ്ത വിമാനം റണ്‍വേയില്‍ നിന്ന് മുന്നോട്ടു പോയി പുല്ലില്‍ തെന്നി നീങ്ങുകയായിരുന്നു. അപകടത്തില്‍ വിമാന ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചു. അപകടത്തിന് ശേഷം റണ്‍വേ ബ്ലോക്ക് ആയതിനാല്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനങ്ങളെല്ലാം തിരിച്ചുവിട്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചെന്നുമാണ് ഇന്തോനേഷ്യന്‍ വ്യോമയാന മന്ത്രാലയം പറയുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക