News Desk

2021-05-30 10:15:09 pm IST
ജനീവ: പുകവലിക്കുന്നവരില്‍ കൊവിഡ് മൂലം ഗുരുതര രോഗങ്ങളുണ്ടാവാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 50 ശതമാനം കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പുകവലിക്കാരില്‍ കൊവിഡ് മൂലം ക്യാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവക്ക് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മേധാവി ജനറല്‍ ടെഡ്റോസ് അദനോം ഗബ്രിയേസസ് പറഞ്ഞു. 

കൊവിഡ് പശ്ചാത്തലത്തില്‍ പുകവലിക്കെതിരെ ലോകാരോഗ്യ സംഘടന നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ രാജ്യങ്ങളും പുകയിലക്കെതിരായ ഈ ക്യാമ്പയിന്റെ ഭാഗമാവണമെന്നും പുകയില രഹിത അന്തരീക്ഷം സൃഷ്ടിക്കാന്‍ ജനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുകവലിക്കുന്നവര്‍ക്ക് പുകയില ഉപേക്ഷിക്കാനും പുകയിലരഹിത ജീവിതം തുടരാനും ആറ് മാസം വാട്സ് ആപ്പ്, വൈബര്‍, ഫേസ്ബുക്ക്, മെസഞ്ചര്‍, വീചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ടിപ്സ് നല്‍കുമെന്നും ഗബ്രിയേസസ് പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
WHO Covid19
Top