News Desk

2021-04-22 04:28:30 pm IST
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ്. നായരെ കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. 

ഈ മാസം 27 വരെയാണ് സരിതയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 27 ന് കേസ് വീണ്ടും പരിഗണിക്കും. കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് സരിതയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തിയാണ്് കസബ പോലീസ് സരിതയെ അറസ്റ്റ് ചെയ്ത് 

സോളാര്‍ തട്ടിപ്പു കേസില്‍ ഹാജരാകത്തതിന് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി നേരത്തെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നായിരുന്നു കേസ്.  കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദിന്റെ കൈയ്യില്‍ നിന്ന് പണം തട്ടിയെന്നായിരുന്നു കേസ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top