News Desk

2021-10-14 11:17:01 pm IST
ഹരിയാന: പാകസ്താന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സൈനികന്‍ അറസ്റ്റിലായി. പാക് ഏജന്‍സിയായ ഐ.എസ്.ഐക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ അംബാല ജില്ലയിലെ നരൈന്‍ഗഡ് സ്വദേശിയായ രോഹിത് കുമാറിനെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്.

നിലവില്‍ അദ്ദേഹം ഭോപ്പാലില്‍ സൈന്യത്തിലെ എഞ്ചിനീയറിങ് റെജിമെന്റില്‍ ഹവല്‍ദാറായി ജോലിചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രോഹിത് ലീവിന് നാട്ടിലെത്തിയത്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ തനിക്കൊരു പാക് ഏജന്റുമായി ബന്ധമുണ്ടെന്നും ഫോട്ടോകള്‍ അടക്കമുള്ള രഹസ്യ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിക്കുകയായിരുന്നു.

രണ്ട് മൊബൈല്‍ ഫോണുകളാണ് വിവരങ്ങള്‍ കൈമാറുന്നതിനായി രോഹിത് ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവൂ എന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ഹാമിദ് അക്തര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top