News Desk

2021-01-08 02:49:51 pm IST
ദോഹ: ഗള്‍ഫ് പ്രതിസന്ധി രമ്യമായ രീതിയില്‍ പരിഹരിക്കാന്‍ അവസരമൊരുക്കിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അഭിനന്ദനം. 

കഴിഞ്ഞ ദിവസം ടെലിഫോണിലൂടെയാണ് ബോറിസ് ജോണ്‍സണ്‍ അമീറിനെ അഭിനന്ദിച്ചത്. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് സുരക്ഷിതവും സുശക്തവുമായ ഗള്‍ഫ് എന്ന ആശയം ഉയര്‍ത്തിപ്പിടിക്കാനും പക്വമായി വിഷയത്തില്‍ ഇടപെടാനും അമീറിന് സാധിച്ചുവെന്ന് ജോണ്‍സണ്‍ വിലയിരുത്തി. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH

Top