News Desk

2020-06-05 11:48:54 am IST
ദോഹ: ഖത്തറില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പുറമെ ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമാക്കി ബാങ്കുകള്‍. ഇടപാടുകള്‍ക്കായി ബാങ്കുകളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഇഹ്തിറാസ് അപ്ലിക്കേഷനില്‍ പച്ച സിഗ്നല്‍ ലഭിച്ച് കൊവിഡ് രോഗമില്ലാത്തയാള്‍ എന്ന് ഉറപ്പുവരുത്തണം. ഇത്തരം ഉപയാക്താക്കള്‍ക്ക് മാത്രമേ ബാങ്കുകളില്‍ പ്രവേശന അനുമതിയുള്ളുവെന്ന് രാജ്യത്തെ വിവിധ ബാങ്കുകള്‍ അറിയിച്ചു. 

കൊവിഡ് വ്യാപിച്ചതിനുശേഷം, മിക്ക ബാങ്കുകളും തിരക്ക് ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ്, ടെലി ബാങ്കിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്ന് നേരത്തെ ഉപഭോക്താക്കളോട് നിര്‍ദേശിച്ചിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണ് ഈ നടപടിയെന്നും എല്ലാ ഉപയോഗ്താക്കളുടെയും മുന്‍കരുതലിനു വേണ്ടിയാണ് ഈ നിര്‍ദേശമെന്നും ഖത്തറിലെ ബാങ്ക് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ALSO WATCH 


Top