News Desk

2021-10-15 01:09:53 pm IST
മനാമ: ക്വാറന്റൈന്‍ നിബന്ധനകളില്‍ പുതിയ ഇളവ് പ്രഖ്യാപിച്ച് ബഹ്‌റൈന്‍ അധികൃതര്‍ രംഗത്ത്. ഇനി മുതല്‍ ഗ്രീന്‍ ഷീല്‍ഡുള്ളവര്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ക്വാറന്റൈനില്‍ പോവേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വാക്‌സിന്‍ സ്വീകരിക്കുകയോ അല്ലെങ്കില്‍ കൊവിഡ് ബാധിച്ച് രോഗമുക്തരാവുകയോ ചെയ്യുന്നവര്‍ക്കാണ് ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസ് ലഭിക്കുക. ഇവര്‍ കൊവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നാല്‍ ഇനി മുതല്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ല. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പുറത്തുവിട്ടത്. നിയം ഇന്നു മുതല്‍ പ്രാബല്യത്തിലായി.

ഈ വിഭാഗക്കാര്‍ സമ്പര്‍ക്കമുണ്ടായാല്‍ ക്വാറന്റൈനില്‍ പോവേണ്ടതില്ലെങ്കിലും രണ്ട് തവണ പി.സി.ആര്‍ പരിശോധന നടത്തേണ്ടതുണ്ട്. രോഗിയുമായി സമ്പര്‍ക്കമുണ്ടായ ആദ്യ ദിവസവും ഏഴാം ദിവസവുമാണ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്. എന്നാല്‍ പുതിയ ഇളവുകള്‍ ഒക്ടോബര്‍ 14 വരെ രോഗിയുമായി സമ്പര്‍ക്കം സ്ഥിരീകരിച്ചവര്‍ക്ക് ബാധകമാവില്ല. 

അതേസമയം, ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസില്ലാത്തവര്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. ഒപ്പം ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തുകയും വേണമെന്ന് ടാസ്‌ക് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top