Breaking News
ഖത്തറും തുർക്കിയും സൈനിക സഹകരണം വികസിപ്പിക്കുന്നു | ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു | ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു |
2019-07-04 02:53:54pm IST
ദോഹ ∙ ഖത്തർ സ്‌പോർട്‌സ് ക്ലബ് ഇന്റർസെക്‌ഷനിലെ (ഒനൈസ ഇന്റർസെക്‌ഷൻ) ഏതാനും പാതകൾ ഇന്ന് മുതൽ 2 മാസത്തേക്ക് താൽക്കാലികമായി അടയ്ക്കുന്നു. ഇന്റർസെക്‌ഷനിലെ ഇടത്തേക്കുള്ള 4 വളവുകളിലെ ഓരോ പാതകൾ വീതം അടയ്ക്കും. 

ഒനൈസ സ്ട്രീറ്റിലെ (അൽ ഇസ്തിഖ്‌ലാൽ ) ലുസൈൽ റോഡിലേക്കുള്ള 3 പ്രധാന പാതകളിൽ ഒന്ന്, അൽ മർഖിയ സ്ട്രീറ്റിൽ ലെജ്‌ബെയ്‌ലാത് ഇന്റർസെക്‌ഷന് നേർക്കുള്ള 3 പ്രധാന പാതകളിൽ ഒന്ന് എന്നിവയാണ് അടയ്ക്കുന്നത്. ഒനൈസ സ്ട്രീറ്റിലെ ഇരു വശങ്ങളിലേയും ലെഖ് വെയർ, ലെജ്‌ബെയ്‌ലാത് ഇന്റർസെക്‌ഷനുകളുടെ നേർക്കുള്ള വലത്തേക്കുള്ള വളവും അടയ്ക്കും.

ഈ ഇന്റർസെക്‌ഷനുകളിലേക്ക് എത്താൻ ഖലീഫ സ്ട്രീറ്റ് ഉപയോഗിക്കാം. ഒനൈസ സ്ട്രീറ്റിലെ പ്രധാന കാര്യേജ് വേയിൽ പാതകളുടെ എണ്ണം കൂട്ടി ഒനൈസ ഇന്റർസെക്‌ഷന്റെ വികസന ജോലികളെ തുടർന്നാണ് പാതകൾ അടയ്ക്കുന്നത്. 
Top