ദോഹ: കൊവിഡ് ഭേദമായി പതിനാലു ദിവസങ്ങള്‍ കഴിഞ്ഞാലും ശരീരത്തില്‍ രോഗ ലക്ഷണങ്ങള്‍ ബാക്കിയാവുമെന്ന് ഹമദ് മെഡിക്കല്‍ കോര്പറേഷന് മെഡിക്കല്‍ ഡയറക്റ്റര്‍ ഡോ. യൂസുഫ് അല്‍ മസ്ലാമണി ചൂണ്ടിക്കാട്ടി.
കൊവിഡ് പ്രധാനമായും ശ്വസനത്തിലൂടെയാണ് പകരുന്നതെന്നും രോഗം ഭേദമായാലും ലക്ഷണങ്ങള്‍ അവശേഷിക്കുമെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ അല്‍ മസ്ലാമണി പറഞ്ഞു.
കൊവിഡ് വൈറസ് കിഡ്നി അസുഖമുള്ള ആളുകള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡോ. മസ്ലാമണി കൂട്ടിച്ചേര്‍ത്തു. രോഗം ഭേദമായാലും ചിലപ്പോള്‍ മാസങ്ങളും ആഴ്ചകളും ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍, പേശീ വേദന, ഉന്മേഷക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക