News Desk

2021-04-16 07:16:03 pm IST
ദോഹ: രാജ്യത്തെ ചില പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനിടെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നുവെന്ന് പരാതി. ഇന്ന് നടന്ന ജുമുഅ നമസ്‌കാരത്തെ കുറിച്ചാണ് പള്ളികളിലെ നിയമ ലംഘനങ്ങളുടെ ചിത്രങ്ങള്‍ സഹിതം പ്രാദേശിക പത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സാമൂഹിക അകലം പാലിക്കാതെ തിരക്കുണ്ടാക്കിയാണ് പലരും നമസ്‌കാരത്തിലെ ജുമുഅ ഖുത്ബയിലും പങ്കെടുക്കുന്നത്. ഖത്തറില്‍ കൊവിഡ് രണ്ടാം തരംഗത്തെ കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ട് കൂടിയാണ് ഇത്തരത്തില്‍ നിയമ ലംഘനങ്ങള്‍ പതിവാകുന്നതെന്ന് പ്രാദേശിക പത്രം ഓര്‍മിപ്പിച്ചു.

ഇത്തരത്തില്‍ കൊവിഡ് നിയമങ്ങളോടുള്ള ചില വിഭാഗം ആളുകളുടെ അവഗണനയാണ് രാജ്യത്ത് കോവിഡ് വര്‍ധിപ്പിക്കാന്‍ പ്രധാന കാരണമായതെന്നും പത്രം ഓര്‍മിപ്പിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH





Top