News Desk

2021-03-06 05:56:29 pm IST
ഷാജഹാന്‍പുര്‍: പീഡിപ്പിച്ചവര്‍ക്കെതിരെ 27 വര്‍ഷത്തിനു ശേഷം പരാതിയുമായി സ്ത്രീ രംഗത്ത്. പീഡനത്തെത്തുടര്‍ന്ന് സ്ത്രീ ജന്മം നല്‍കിയ മകന്‍ തന്റെ അച്ഛന്‍ ആരാണെന്ന് ചോദിച്ചതിനു പിന്നാലെയാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്. 

12-ാം വയസ്സില്‍ നിരവധി തവണ പീഡനത്തിനിരയായ പെണ്‍കുട്ടി 1994-വല്‍ 13-ാം വയസ്സിലാണ് പ്രസവിച്ചത്. നവജാത ശിശുവിനെ തന്റെ സ്വന്തം സ്ഥലമായ ഉദംപുരിലെ ഒരാള്‍ക്ക് നല്‍കിയിരുന്നു. ശേഷം ബന്ധുവിനൊപ്പം പെണ്‍കുട്ടി റാംപുരിലേക്ക് പോവുകയായിരുന്നു. ഗാസിപുരിലെ ഒരു വ്യക്തിയെയാണ് യുവതി പിന്നീട് വിവാഹം ചെയ്തത്. 

യുവതി പീഡിപ്പിക്കപ്പെട്ട വിവരം ഭര്‍ത്താവ് 10 വര്‍ഷത്തിനുശേഷമാണ് അറിഞ്ഞത്. ഇതോടെ ഇയാള്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. വളര്‍ത്താന്‍ ഏല്‍പ്പിച്ച കുട്ടി ഇതിനിടെ അച്ഛനെയും അമ്മയെയും അന്വേഷിക്കുകയും വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ഉദംപുരിലെത്തിയ അമ്മയെ മകന്‍ കണ്ടുമുട്ടുകയുമായിരുന്നു. ഇതോടെയാണ് പീഡനവിവരം അറിയുന്നത് ഭര്‍ത്താവ് അറിയുന്നത്. 

അമ്മയോട് കുട്ടി അച്ഛനാരാണെന്ന് ചോദിച്ചു. ഇതോടെയാണ് വെള്ളിയാഴ്ച സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ സ്ത്രീ പരാതി നല്‍കിയത്. നകി ഹസന്‍, ഇയാളുടെ അനുജന്‍ ഗുഡ്ഡു എന്നിവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് ആദ്യം നകി ഹസന്‍ പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ അനുജനും ചേര്‍ന്ന് നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുണ്ട്. ഡി.എന്‍.എ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top