ദോഹ: ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കുന്ന റമദാന് മാസത്തെ വരവേല്‍ക്കാന്‍ ഖത്തറിലെ സൂഖ് വാഖിഫ് ഒരുങ്ങുന്നു. പ്രാദേശിക പത്രമാണ് സൂഖ് വാഖിഫിലെ വിവിധ ഷോപ്പുകളിലെ റമദാന് ഒരുക്കങ്ങള്‍ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
റമദാന് ഒരുക്കങ്ങളുടെ ഭാഗമായി ധാന്യങ്ങള്‍, മധുരപലഹാരങ്ങള്‍, നട്സ് എന്നിവ വില്‍ക്കുന്ന ഷോപ്പുകളില്‍ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്. സര്‍ക്കാര്‍ റമദാന് മാസത്തോട് അനുബന്ധിച്ച് വിപണിയിലെ അവശ്യ സാധനങ്ങളുടെ വില നിയന്ത്രണത്തില്‍ കടുത്ത നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഗുണകരമാണ്.
വിപണികളില്‍ കുടുംബങ്ങളുടെ സാന്നിധ്യവും വര്‍ധിച്ചിട്ടുണ്ട്. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചു കൊണ്ടാണ് വിപണികള്‍ ഒരു ഇടവേളക്ക് ശേഷം സജീവമാവുന്നതെന്ന് പ്രാദേശിക പത്രം വിലയിരുത്തി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക