Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-23 11:07:24am IST

സോള്‍:റഷ്യന്‍ സൈനികവിമാനത്തിനു നേരെ ദക്ഷിണകൊറിയന്‍ പോര്‍വിമാനങ്ങള്‍ നിറയൊഴിച്ചു. വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ സൈനികവിമാനത്തിനു നേരെയാണ് നിറയൊഴിച്ചത്. മുന്നറിയിപ്പെന്ന നിലയിലാണു വെടിവയ്പു നടത്തിയതെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് റഷ്യന്‍ സൈനികവിമാനം രണ്ടു തവണ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

ജപ്പാനും ദക്ഷിണകൊറിയയും അവകാശവാദം ഉന്നയിക്കുന്ന ദ്വീപിനു മുകളിലൂടെ പ്രാദേശികസമയം രാവിലെ 9.09-നും 9.33-നുമാണു റഷ്യന്‍ സൈനിക വിമാനം പറന്നത്. തുടര്‍ന്ന് എഫ്-15എഫ്, കെഎഫ്-16 പോര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

Top