News Desk

2021-03-11 11:53:05 am IST
ദോഹ: ഖത്തറില്‍ 2022 ലോകകപ്പിനായി എത്തിച്ചേരുന്ന അംഗപരിമിതരായ ആരാധകര്‍ക്കാര്‍ക്കായി മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സുപ്രീം കമ്മറ്റി. കഴിഞ്ഞ ദിവസം യു.എന്നിന്റെ പ്രത്യേക മനുഷ്യാവകാശ സമ്മേളനത്തില്‍ സുപ്രീം കമ്മറ്റി വക്താവ് അല്‍ മിര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

ഖത്തര്‍ ലോകകപ്പിനെത്തുന്ന അംഗപരിമിതരായ ആരാധകര്‍ക്ക് മികച്ച സൗകര്യമൊരുക്കുക എന്നത് ഖത്തര്‍ സര്‍ക്കാര്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അവര്‍ക്കായുള്ള താമസ സൗകര്യം, ഗതാഗതം, സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ എന്നിവ നിരീക്ഷിക്കാനും സഹായിക്കാനും വളണ്ടീയര്‍മാരുടെ പ്രത്യേക സംഘം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കും. ഇതുമായി ബന്ധപെട്ടു നിരവധി പദ്ധതികള്‍ക്ക് സുപ്രീം കമ്മറ്റി രൂപം നല്‍കിയിട്ടുണ്ട്. 

ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുള്ള കളി ആരാധകന്‍ ആയാലും ലോക കപ്പിനായി ഖത്തറില്‍ എത്തുന്നതും അദ്ദേഹത്തിന്റെ മത്സരം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്നത് വരെയുള്ള യാത്രയും പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിച്ചുകൊണ്ട് യു.എന്‍ സമ്മേളനത്തില്‍ സുപ്രീം കമ്മറ്റി വക്താവ് അവതരിപ്പിച്ചു. ഫിഫ ലോക കപ്പിന്റെ ഔദ്യോഗിക സ്‌പോണ്‌സര്‍മാരില്‍ ഒരാളായ  ഖത്തര്‍ എയര്‍വെയ്‌സും ലോക കപ്പിനായി എത്തുന്ന അംഗപരിമിതര്‍ക്കായ് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അല്‍ മിര്‍ അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top