News Desk

2021-03-07 05:20:23 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയത്ത് അഞ്ച് കാര്യങ്ങള്‍ക്കായി പുറത്തിറങ്ങേണ്ടി വരുന്നവര്‍ക്ക് പ്രത്യേക കാര്‍ഡ് അനുവദിക്കാന്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി. 

പ്രഥമ ചികിത്സ, മെഡിക്കല്‍ റിവ്യു, രക്തദാനം, കൊവിഡ് പരിശോധനയ്ക്ക് സ്രവം നല്‍കല്‍, കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്കാണു കാര്‍ഡ് നല്‍കുക.

ആവശ്യത്തിന്റെസ്വഭാവം, പോകേണ്ട സ്ഥലത്തിന്റെ ദൂരം തുടങ്ങിയവ പരിഗണിച്ച 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയപരിധിയുള്ളതാകും പെര്‍മിറ്റ്. https://curfew.paci.gov.kw/request/create എന്ന വെബ്‌സൈറ്റിലാണ് പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്. 

താല്‍ക്കാലിക പെര്‍മിറ്റിനായുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടാല്‍ നിയമനടപടിക്ക് വിധേയരാക്കും. ആറു മാസം വരെ തടവും 5,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ. 

കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ ഇന്ന് മുതലാണ് കര്‍ഫ്യൂ നിലവില്‍ വരുന്നത്. ഈ സമയത്ത് ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top