കുവൈത്ത് സിറ്റി: പൊലീസ് പട്രോളിംഗ് വാഹനത്തിലേക്ക് കാര്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കുവൈത്ത് പൊലീസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആഭ്യന്തര മന്ത്രാലയം വീഡിയോ പോസ്റ്റ് ചെയ്തത്.
കിങ് ഫഹദ് എമര്‍ജന്‍സി റോഡിലൂടെ ട്രക്കിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറാണ് അപകടമുണ്ടാക്കിയത്. വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. റോഡില്‍ വെച്ച് ബ്രേക്ക് ഡൗണായ ഒരു ട്രക്ക് ഡ്രൈവറെ സഹായിക്കാനാണ് പൊലീസ് വാഹനം എമര്‍ജന്‍സി ലെയ്നില്‍ നിര്‍ത്തിയത്. ട്രക്ക് ഡ്രൈവര്‍ പൊലീസ് വാഹനത്തിനടുത്തേക്ക് വരുന്നതിനിടെയാണ് മറ്റൊരു ട്രക്കിനെ ഓവര്‍ടേക്ക് ചെയ്ത വന്ന കാര്‍ പൊലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറിയത്.
വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് അപകടത്തിന്റെ ആഘാതത്തില്‍ മുന്നിലേക്ക് വീഴുന്നത് ഡാഷ് ക്യാമറ പകര്‍ത്തിയ ദൃശ്യത്തില്‍ കാണാം. ഒപ്പം പൊലീസ് സഹായം തേടിയെത്തിയെ ട്രക്ക് ഡ്രൈവര്‍ ഒരു വശത്തേക്ക് ഓടി മാറുന്നുതും ദൃശ്യത്തില്‍ കാണാം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH