News Desk

2021-02-22 03:00:12 pm IST
മീററ്റ്: വിവാഹ വിരുന്നില്‍ തന്തൂരി റൊട്ടിയില്‍ തുപ്പി പാചകം ചെയ്ത പാചകക്കാരന്‍ അറസ്റ്റില്‍. വിഡിയോ പുറത്തായതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് പാചകക്കാരന്‍ സുഹൈല്‍ പൊലീസ് പിടിയിലായത്. 

ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. തന്തൂരി അടുപ്പില്‍ വേവിക്കാന്‍ വെക്കുന്നതിന് മുമ്പ് റൊട്ടിയില്‍ തുപ്പുന്നതാണ് വിഡിയോയിലുള്ളത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരാളാണ് വിഡിയോ പകര്‍ത്തിയത്. 

പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന ഈ സമയത്ത് ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ മീഡിയ ശക്തമായി ഉന്നയിച്ചിരുന്നു. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

 
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top