News Desk

2021-03-14 04:20:31 pm IST
റിയാദ്: പ്രവാസി തൊഴിലാളികളുടെ സ്പോണ്‍സര്‍ മാറ്റം ഇനി ഓണ്‍ലൈന്‍ വഴി. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ പോര്‍ട്ടല്‍ വഴി തൊഴിലാളികളെ സ്വീകരിക്കുന്ന പുതിയ സ്ഥാപനം അപേക്ഷ നല്‍കണം.

അപേക്ഷ അംഗീകരിക്കുകയോ തിരസ്‌ക്കരിക്കുകയോ ചെയ്ത വിവരം എസ്.എം.എസ് സന്ദേശമായി തൊഴിലാളിക്കും ഇരു കമ്പനികള്‍ക്കും അയയ്ക്കും. ഇതനുസരിച്ച് തുടര്‍നടപടി തുടങ്ങാം. റീ-എന്‍ട്രി (നാട്ടില്‍ പോയി വരാനുള്ള അനുമതി), ഫൈനല്‍ എക്‌സിറ്റ് (രാജ്യം വിടാനുള്ള അനുമതി) അപേക്ഷകള്‍ അബ്ഷിര്‍ പോര്‍ട്ടല്‍ മുഖേന തൊഴിലാളികള്‍ക്കു നേരിട്ടു സമര്‍പ്പിക്കാം.

ഫൈനല്‍ എക്‌സിറ്റ് ലഭിക്കണമെങ്കില്‍ തൊഴില്‍ കരാര്‍ പ്രകാരമുള്ള ആനുകൂല്യം ലഭിച്ചുവെന്ന് ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top