News Desk

2021-05-22 06:11:42 pm IST
ന്യൂഡല്‍ഹി: റഷ്യയുടെ വാക്‌സിനായ സ്പുട്‌നികിന്റെ ഉല്‍പാദനം വൈകാതെ ഇന്ത്യയില്‍ തുടങ്ങുമെന്ന് സൂചന. ആഗസ്‌റ്റോടെ ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങാനുള്ള നീക്കങ്ങളാണ് റഷ്യ നടത്തുന്നത്. റഷ്യയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഡി.ബി വെങ്കിടേഷ് വര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.

മെയ് അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തും. ജൂണ്‍ അവസാനത്തോടെ വാക്‌സിന്‍ ഇറക്കുമതി 50 ലക്ഷമാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 850 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോ.റെഡ്ഡീസ് ലബോറട്ടറിയാണ് സ്പുട്‌നിക് വാക്‌സിന്റെ ഇന്ത്യയിലെ നിര്‍മാണം നടത്തുന്നത്. ഇതുവരെ 2.10 ലക്ഷം ഡോസ് സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ആദ്യം ഒന്നര ലക്ഷം ഡോസ് വാക്‌സിനും പിന്നീട് 60,000 ഡോസ് വാക്‌സിനുമാണ് ഇറക്കുമതി ചെയ്തത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top