News Desk

2021-11-25 03:13:48 pm IST
പ്യോങ്യാങ്: നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പുകള്‍ അനധികൃതമായി വില്‍പന നടത്തിയ യുവാവിന് വധശിക്ഷ വിധിച്ച് ഉത്തര കൊറിയ. ഇയാളുടെ വധശിക്ഷ ഫയറിങ് സ്‌ക്വാഡ് നടപ്പാക്കുമെന്നാണ് വിവരം.

യു.എസ്.ബി ഡ്രൈവറിലൂടെ വെബ് സീരിസിന്റെ പകര്‍പ്പ് വാങ്ങിയ വിദ്യാര്‍ഥിക്ക് ജീവപര്യന്തം തടവും ഗെയിം കണ്ട മറ്റു ആറു പേരെ അഞ്ചുവര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. 

സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരെയും അഡ്മിനിസ്‌ട്രേറ്റര്‍മാരെയും പുറത്താക്കി. കൂടാതെ, അശ്രദ്ധ വരുത്തിയതിന് ഇവരെ ഖനികളില്‍ പണിയെടുക്കാനും അയച്ചു. 

ചൈനയില്‍ നിന്ന് സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പ് സ്വന്തമാക്കി യുവാവ്, കള്ളക്കടത്ത് വഴിയാണ് ഇത് ഉത്തര കൊറിയയിലെത്തിച്ചത്. തുടര്‍ന്ന് യു.എസ്.ബി ഡ്രൈവിലാക്കിയാണ് വില്‍പന നടത്തിയത്. 

അതേസമയം, കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്കും സിനിമ, സീരീസുകള്‍ക്കും വിലക്കുണ്ട്. ഈ വിലക്ക് ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top