News Desk

2022-09-18 04:14:21 pm IST

തിരുവനന്തപുരം: ആ മഹാഭാഗ്യം വന്നെത്തിയത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപറായ TJ 750605 എന്ന ടിക്കറ്റാണ് അനൂപിന്റെ ജീവിതം മാറ്റിയത്. ഇന്നലെ വൈകിട്ടോടെ പഴവങ്ങാടിയിൽ‍ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു ടിക്കറ്റ് വിറ്റത്. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു വിജയിക്ക് ലഭിക്കുക.

അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.

അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ 66.40 ലക്ഷം ടിക്കറ്റുകൾ ഇന്നലെ വൈകിട്ട് 6 വരെ വിറ്റുപോയിരുന്നു. 500 രൂപയായിരുന്നു ടിക്കറ്റ് വില. ഏകദേശം 400 രൂപയാണ് ടിക്കറ്റൊന്നിന് ഖജനാവില്‍ എത്തുന്നത്. ഇതിൽ  ആദ്യം 65 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കുകയും പിന്നീട് ആവശ്യക്കാർ കൂടിയപ്പോൾ രണ്ടരലക്ഷംകൂടി അച്ചടിക്കുകയായിരുന്നു. 54 ലക്ഷം ടിക്കറ്റുകളായിരുന്നു കഴിഞ്ഞ വർഷം വിറ്റത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top