News Desk

2021-05-06 03:46:40 pm IST
കൊളംബോ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്കയും. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടന്‍, യു.എ.ഇ, ഓസ്ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമേ ശ്രീലങ്കയും ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

ഗള്‍ഫ് രാജ്യങ്ങളിലെ യാത്രാനിരോധനം തുടരുന്നതിനിടെ പ്രവാസികള്‍ക്കുകൂടി തിരിച്ചടിയാകുന്നതാണ് ശ്രീലങ്കയുടെ തീരുമാനം. ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇന്ത്യയില്‍നിന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിവരം പുറത്തുവിട്ടത്. 

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സി.ഇ.ഒക്ക് നല്‍കിയ കത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. അതേസമയം, ഇന്ത്യയില്‍ കഴിയുന്ന ശ്രീലങ്കന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്താന്‍ തടസമുണ്ടാകില്ല.

ഇന്ത്യയില്‍നിന്ന് യാത്രാവിലക്ക് നിലനില്‍ക്കുന്ന യു.എ.ഇ, സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ പ്രവാസികള്‍ ആശ്രയിച്ചിരുന്ന ഇടത്താവളമായിരുന്നു ശ്രീലങ്ക. പുതിയ നടപടി പ്രവാസികള്‍ക്ക് തിരിച്ചടിയാകും. ഇതോടൊപ്പം, ഇന്ത്യയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചെത്താന്‍ വഴിമുട്ടിയ ഓസ്ട്രേലിയക്കാര്‍ ആശ്രയിച്ചിരുന്നതും ശ്രീലങ്കയെയായിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top