കൊച്ചി: നടന് ശ്രീനിവാസനും സംവിധായകന് സിദ്ദീഖും വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വന്റി-20 യില്‍ ചേര്‍ന്നു. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ട്വന്റി-20 പ്രഖ്യാപിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ശ്രീനിവാസനും സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
ട്വന്റി-20യ്ക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്ന ശ്രീനിവാസന്, കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-20 മോഡലെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് ശ്രീനിവാസന് പറഞ്ഞത്. ബി.ജെ.പിയില്‍ ചേര്‍ന്ന ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്റി-20യിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീനിവാസന് പറഞ്ഞിരുന്നു.
അഴിമതി രഹിതമായ ഭരണമാണ് തന്നെ ട്വന്റി-20യിലേക്ക് അടുപ്പിച്ചതെന്ന് സംവിധായകന് സിദ്ദീഖ് പറഞ്ഞു. ട്വന്റി-20യുടെ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടം മുതല്‍ തനിക്ക് കൃത്യമായി അറിയാം. അഴിമതി രഹിതമായ ഒരു ഭരണം ലക്ഷ്യമിട്ടാണ് വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവര്‍ ട്വന്റി-20യ്ക്ക് പിന്നില്‍ അണിനിരന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി-20 വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് പേര് അടങ്ങുന്ന അഡൈ്വസറി ബോര്‍ഡിനും കൂട്ടായ്മ രൂപം നല്കി. ഇതിന്റെ ചെയര്‍മാനാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ശ്രീനിവാസന്, സംവിധായകന് സിദ്ദീഖ് എന്നിവരും ബോര്‍ഡില്‍ അംഗങ്ങളാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് ചേരുമെന്ന് ട്വന്റി-20 യ്ക്ക് നേതൃത്വം നല്കുന്ന സാബു ജേക്കബ് വ്യക്തമാക്കി.
2015-ലാണ് കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി-20 ഭരണത്തിലേറുന്നത്. 2015-ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 19 വാര്‍ഡുകളില്‍ 17-ലും വിജയിച്ച് മൃഗീയമായ ഭൂരിപക്ഷത്തിലാണ് ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണമേറ്റെടുക്കുന്നത്. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ട്വന്റി-20 മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക