News Desk

2021-06-02 05:11:02 pm IST
ദോഹ: റഷ്യയിലെ സെന്റപീറ്റേഴ്സ് ബെര്‍ഗ് സാമ്പത്തിക സമ്മേളത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പങ്കെടുത്തു. ഇത്തവണത്തെ സാമ്പത്തിക സമ്മേളനത്തില്‍ ഖത്തര്‍ ആണ് മുഖ്യാതിഥികള്‍ എന്ന് സംഘാടകര്‍ നേരത്തെ തന്നെ അറിയിച്ചിരിന്നു. 

സാമ്പത്തിക സമ്മേളനത്തില്‍ ഖത്തര്‍ പ്രതിനിധികള്‍ക്ക് ലഭിച്ച സ്വീകരണത്തില്‍ വളരെയധികം സന്തോഷം പ്രകടിപ്പിക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. പതിനഞ്ചോളം ഖത്തറില്‍ നിന്നുള്ള ഉന്നത ബിസിനസ് കമ്പനികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഖത്തര്‍-റഷ്യ സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാന്‍ നിലവിലെ ചര്‍ച്ചകള്‍ കാരണമാവും.

ഖത്തറിലെ വിവിധ ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപം ഇറക്കാന്‍ റഷ്യന്‍ ബിസിനസുകാര്‍ക്ക് അവസരമുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി സമ്മേളന പവലിയനില്‍ വാര്‍ത്ത ലേഖകരോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് മറ്റെന്നാള്‍ സംസാരിക്കുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top