News Desk

2021-06-02 02:47:50 pm IST
ദോഹ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബെര്‍ഗില്‍ നടക്കുന്ന സാമ്പത്തിക സമ്മേളനത്തിന് ഇന്ന് തുടക്കമാവും. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തുന്ന ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സമ്മേളനത്തില്‍ പങ്കെടുന്നുണ്ട്. 

ജൂണ്‍ നാലിന് നടക്കുന്ന പ്രത്യേക സെഷനില്‍ ഖത്തര്‍ അമീര്‍ പ്രസംഗിക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും അമീര്‍ സമ്മേളനത്തെ അഭിസംബോധന ചെയുന്നത്. 

ഖത്തറില്‍ നിന്നുള്ള നിരവധി പ്രമുഖ കമ്പനികളും ഉന്നത നയതന്ത്രജ്ഞരും സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇത്തവണത്തെ സെന്റ് പീറ്റേഴ്‌സ് ബെര്‍ഗ് സാമ്പത്തിക ഫോറത്തില്‍ പ്രത്യേക ക്ഷണിതാക്കളാണ് ഖത്തര്‍ നേതൃത്വം. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.   


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top