Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-08-26 12:27:34pm IST
ദോഹ:അൽ റൂഫ ഇന്റർസെക്‌ഷൻ നവീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ) അറിയിച്ചു. വെള്ളിയാഴ്ച താൽക്കാലിക റൗണ്ട് എബൗട്ട് നീക്കി സിഗ്‌നലിൽ ഗതാഗതം പുനസ്ഥാപിച്ചുവെന്നും അധികൃതർ അറിയിച്ചു.

റാസ് അബു അബൗദ് പാലം, ബി റിങ് റോഡ്, അഹമ്മദ് ബിൻ മുഹമ്മദ് ബിൻ താനി സ്ട്രീറ്റ്, അലി ബിൻ ഒമർ അൽ അത്തിയ്യ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്റർസെക്‌ഷനിലേക്കുള്ള പാതകളുടെ എണ്ണവും വർധിപ്പിച്ചു.  നവീകരണത്തിന്റെ അടുത്ത ഘട്ടം വർഷാവസാനത്തോടെ പൂർത്തിയാകുമെന്നും അഷ്ഗാൽ  വ്യക്തമാക്കി. 

ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തർ നാഷനൽ മ്യൂസിയം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം കൂടുതൽ എളുപ്പമായിട്ടുണ്ട്.

Top