Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-20 05:14:59am IST
ദോ​​​ഹ: 2022 ഖത്തർ ലോകകപ്പിന് എതിരായി  ‘ദ ​​അ​​റ്റ്​​​ലാ​​ൻ​​റി​​ക്​’ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ത്തി​​ൽ  വ​​ന്ന ഫ്രാ​​​ങ്ക്​​ലി​ന്‍ ഫോ​​​യ​​​റു​​​ടെ  ‘കാ​​​ന്‍സ​​​ല്‍ ഖ​​​ത്ത​​​ര്‍’ റി​​​പ്പോ​​​ര്‍ട്ടിനെ തള്ളി ഖത്തർ. ഈ വാദങ്ങൾ  ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട ത​​​ത്ത്വ​​​ങ്ങ​​​ളി​​​ലും വാ​​​ദ​​​ങ്ങ​​​ളി​​​ലു​​​മൂ​​​ന്നി​​​യു​​​ള്ള​​​താ​​​ണ്​ ഇ​​തെന്നും ​ സോ​​​ക്ക​​​ര്‍ ആ​​​രാ​​​ധ​​​ന വ​​​ള​​​രെ വേ​​​ഗ​​​ത്തി​​​ല്‍ വ​​​ള​​​രു​​​ന്ന രാ​​​ജ്യ​​​ത്താ​​​ണ് ലോ​​​ക​​​ക​​​പ്പ് 2022 അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​തെ​​​ന്നും അമേരിക്കയിലെ ഖത്തർ മീ​​​ഡി​​​യ അ​​​റ്റാ​​​ഷെ ജാ​​​സിം ബി​​​ന്‍ മ​​​ന്‍സൂ​​​ര്‍ ആ​​ൽ​​ഥാ​​നി പ​​​റ​​​ഞ്ഞു. 

എ​​​ട്ടി​​​നെ​​​തി​​​രെ 14 വോ​​​ട്ടു​​​ക​​​ള്‍ക്കാ​​​ണ് ഖ​​​ത്ത​​​ര്‍ ലോ​​​ക​​​ക​​​പ്പ് അ​​​വ​​​കാ​​​ശം നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. ക​​​ഴി​​​വി​​​ന​​​പ്പു​​​റ​​​ത്ത്  മ​​​റ്റെ​​​ന്തോ ന​​ൽ​​കി​​​യാ​​​ണ് ഖ​​​ത്ത​​​ര്‍ ലോ​​​ക​​​ക​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത് എ​​​ന്ന ഫോ​​​യ​​​റി​​െ​​ൻ​​റ വാ​​​ദം അം​​​ഗീ​​​ക​​രി​​​ക്കാ​​​നാ​​​വി​​​ല്ല. ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹികുന്നത് ചിലർക്ക് ഉൾകൊള്ളാൻ കഴിയാതിനാലാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും ഖത്തർ വ്യക്തമാക്കി.

 ഇ​​​ൻ​​റ​​​ര്‍നാ​​​ഷ​​​ന​ല്‍ ട്രേ​​​ഡ് യൂ​​​നി​​​യ​​​ന്‍ കോ​​​ണ്‍ഫെ​​​ഡ​​​റേ​​​ഷ​​െ​​ൻ​​റ 2013ലെ ​​​റി​​​പ്പോ​​​ര്‍ട്ട് ഒ​രു ല​​​ജ്ജ​​​യു​​​മി​​​ല്ലാ​​​തെ  ഫോ​​​യ​​​ര്‍ എ​​​ടു​​​ത്തു​​​പ​​​റ​​യു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ല്‍, പ്ര​​​വാ​​​സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്ക് വ്യ​​​വ​​​സാ​​​യ സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​കു​​​ന്ന  കാ​​​ര്യ​​​ത്തി​​​ല്‍ ഖ​​​ത്ത​​​ര്‍ സു​​​താ​​​ര്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. 2017ല്‍ ​​​ഐ.​ടി.​​​യു.​സി ​​ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​ട്ട​​​റി​​​യാ​​​യ ശാ​​​ര​​​ന്‍ ബാ​​​റൊ ഇ​​ക്കാ​​ര്യം പ്ര​​​സ്താ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

ആ​​​രോ​​​ഗ്യം, സു​​​ര​​​ക്ഷ പ്ര​​​വാ​​​സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ക്ഷേ​​​മം, തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ഖ​​​ത്ത​​​ര്‍ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​മാ​​​ണ്. റി​​​ക്രൂ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തു മു​​​ത​​​ല്‍ രാ​​​ജ്യ​​​ത്ത് എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​തും ഖ​​​ത്ത​​​റി​​​ലെ പ്ര​​​വ​​​ര്‍ത്ത​​​ന കാ​​​ല​​​ത്തും നാ​​​ട്ടി​​ലേ​​​ക്ക് തി​​​രി​​​കെ പോ​​​കു​​​ന്ന​​​തു​വ​​​രെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ കൃ​​​ത്യ​​​മാ​​​യി അ​​ധി​​കൃ​​ത​​ർ ഇ​​​ട​​​പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും അ​​​റി​​​യി​​​ച്ചു. അ​​​ടു​​​ത്ത ലോ​​​ക​​​ക​​​പ്പി​​​ന് ആ​​​തി​​​ഥ്യം വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ല്‍ ഖ​​​ത്ത​​​ര്‍ ഏ​​​റെ അ​​​ഭി​​​മാ​​​നി​​​ത​​​രാ​​​ണെ​​​ന്നും അ​​റ്റാ​​ഷെ പ​​​റ​​​ഞ്ഞു.   
Top