Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് ജാഗ്രത നിർദേശങ്ങളുമായി  ഖത്തർ ഇന്ധന കമ്പനിയായ വുഖൂദ്​. രാജ്യത്തെ താപനില ഉയരുന്നതിനാൽ പെട്രോൾ പമ്പുകളിൽ അപകട സാധ്യതകൾ കൂടുതലാണ്. ചൂട് സമയങ്ങളിൽ ആരും ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കരുതെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഇന്ധനം നിറയ്ക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ തന്നെ ഇരിക്കണമെന്നും എൻജിൻ ഓഫ് ചെയുകയും മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുകയും ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി. ആളുകളുടെ ചലനം, എഞ്ചിൻ പ്രവർത്തിപ്പിക്കുന്നത്, ഇന്ധന സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് തുടങ്ങിയവ  അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്നും പെട്രോൾ സ്റ്റേഷനുകളിൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ  എല്ലാ ഉപഭോക്താക്കളോടും അഭ്യർത്ഥിക്കുന്നുവെന്നും എല്ലാവരുടെയും  സുരക്ഷയ്ക്കാണ് മുൻതൂക്കമെന്നും വുഖൂദ് അറിയിച്ചു.
 
Top