News Desk

2021-05-31 08:33:36 pm IST
ദോഹ: രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളുടെ ട്രേഡ് മാര്‍ക്കുകള്‍ മോഷ്ടിക്കുകയാണെന്ന് പറഞ്ഞ് ഖത്തരി കമ്പനികള്‍ക്കെതിരെ പരാതി. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ്, ഫാഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഡിസൈനുകള്‍, പേരുകള്‍ എന്നിവയില്‍ നേരിയ വ്യത്യാസം വരുത്തി ഖത്തരി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ഖത്തറില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥാപിതമായ പുതിയ കമ്പനികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമെതിരെയാണ് ഈ പരാതി പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍ എന്നിവടങ്ങളില്‍ വളരെയധികം ശ്രദ്ധ നേടിയ ഭക്ഷ്യ ബ്രാന്‍ഡുകളാണ് സകല ട്രേഡ്മാര്‍ക്ക് നിയമങ്ങളും ലംഘിച്ചു കൊണ്ട് ഖത്തറില്‍ സജീവമായത്. 

സമൂഹ മാധ്യമങ്ങളില്‍ ഈ റിപ്പോര്‍ട്ടുകള്‍ സജീവമായതോടെ ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ബന്ധപ്പെട്ട കമ്പനികള്‍ നേരിടേണ്ടി വന്നേക്കുമെന്നാണ്  റിപ്പോര്‍ട്ടുകള്‍. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top