News Desk

2021-02-10 11:14:41 pm IST
ദോഹ: ഖത്തറിലെ തെരുവു നായകളെയും അലഞ്ഞുനടക്കുന്ന പൂച്ചകളെയും പാര്‍പ്പിക്കുന്നതിന് മൃഗങ്ങള്‍ക്കുള്ള അഭയകേന്ദ്രമൊരുക്കി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള മൃഗസംരക്ഷണ വകുപ്പ്. 

റിഫ്ക് എന്ന മുദ്രാവാക്യമുയര്‍ത്തി പരിസ്ഥിതി മന്ത്രാലയത്തിനൊപ്പം എവിഡന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പും ചേര്‍ന്ന് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് ഈ സൗകര്യമൊരുക്കിയത്. കൂടുകള്‍ സജ്ജീകരിച്ച വാഹനങ്ങളിലാണ് മൃഗങ്ങളെ അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നത്. 

മൃഗങ്ങള്‍ക്കുവേണ്ട വെദ്യസഹായം, പോഷകാഹാരം, പ്രതിരോധ കുത്തിവെപ്പുകള്‍ എന്നിവ അഭയകേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. മൃഗക്ഷേമ നിയമപ്രകാരമാണ് ഈ പുനരധിവാസം ഒരുക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top