News Desk

2021-04-03 06:01:18 pm IST
മക്ക: ഉംറ നിര്‍വഹിക്കാന്‍ വ്യാജ പെര്‍മിറ്റുമായി എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്ന് ഹജ്-ഉംറ സഹമന്ത്രി ആദില്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മഷാത്ത് പറഞ്ഞു.

മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷന്‍ വഴി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഉംറ നിര്‍വഹിക്കുന്നതിന് അനധികൃതമായും അനുമതിയില്ലാതെയും തീര്‍ഥാടകര്‍ എത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ സാഹചര്യത്തില്‍ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഉടന്‍ ഏകോപനം നടത്തും. മന്ത്രാലയം സംവിധാനിച്ച ആപ്ലിക്കേഷനില്‍ നിന്ന് ശരിയായ രീതിയില്‍ പെര്‍മിറ്റ് നേടുവാനും അനൗദ്യോഗിക സ്ഥാപനങ്ങളെ ഒഴിവാക്കാനും തീര്‍ഥാടകരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

മന്ത്രാലയം സംവിധാനിച്ച ഗതാഗത സൗകര്യം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഉപയോഗിക്കുന്നതും നിരീക്ഷിക്കും. തീര്‍ഥാടകരുടെ സുരക്ഷയും ആരാധനാ കര്‍മങ്ങളില്‍ എളുപ്പവും പരിഗണിച്ചാണ് ഇഅതമര്‍നാ ആപ്ലിക്കേഷന്‍ വഴി മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

അതേസമയം, കൊവിഡ് മുന്‍കരുതലുകളോടുള്ള എല്ലാത്തരം അലസതയും ദൈനംദിന കേസുകളുടെ എണ്ണത്തില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top