അബുദാബി: കൊവിഡ് പോസിറ്റീവ് ആയവര്‍ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കാതിരുന്നതാല് കര്‍ശന നടപടി. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം.
പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയുണ്ടാകുമെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
യഥാസമയം ആരോഗ്യ വിഭാഗത്തെ അറിയിക്കുന്നതിലൂടെ ശരിയായ ആരോഗ്യപരിചരണം ലഭിക്കാനും രോഗപ്പകര്‍ച്ച തടയാനും സാധിക്കും. കൊവിഡ് ഉള്‍പ്പെടെ സാംക്രമിക രോഗം ബാധിച്ചവരും സമ്പര്‍ക്കം പുലര്‍ത്തിയവരും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുന്നതോടെ രോഗിയുടെ അവസ്ഥ മനസിലാക്കി ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കും. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തും.
ഗുരുതര രോഗമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. അല്ലാത്തവരെ സ്മാര്‍ട് വാച്ച് ധരിപ്പിച്ച് ഹോം/ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റൈനിലേക്കു മാറ്റും. ക്വാറന്റൈന് നിയമം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും രോഗികളെ നിരന്തര നിരീക്ഷിക്കുന്നതിനുമാണ് സ്മാര്‍ട് വാച്ച് ധരിപ്പിക്കുന്നത്.
സ്മാര്‍ട് വാച്ചിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 10,000 പിഴയുണ്ട്. പ്രത്യേകം ശുചിമുറിയുള്ള റൂമുണ്ടെങ്കില്‍ മാത്രമേ വീട്ടില്‍ ക്വാറന്റൈനിലേക്കു വിടൂ.
അല്ലാത്തവരെ ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റൈനിലേക്കു മാറ്റും. കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും ക്വാറന്റൈനില്‍ കഴിയുകയും കൃത്യമായ ഇടവേളകളില്‍ പി.സി.ആര് നടത്തുകയും ചെയ്യണം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക