News Desk

2021-04-02 01:26:01 pm IST
ദോഹ: രാജ്യത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ മാര്‍ഗരേഖ ലംഘിക്കുന്ന സ്‌കൂളുകള്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം കണ്‍സല്‍ട്ടന്റ് റഷീദ് അല്‍ അവധ് അല്‍ ഫാദില്‍ ഇക്കാര്യം പറഞ്ഞത്.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഖത്തറിലെ പ്രത്യേക മതസാഹചര്യത്തെയും ആഗോള മൂല്യങ്ങളെയും രാജ്യത്തിന്റെ പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നതാണ്. 

കരിക്കുലം, ഫീസ് നിരക്ക്, വിവിധ വിഭാഗങ്ങളുടെ ഉള്‍കൊള്ളലുകള്‍ എന്നിവ സ്‌കൂള്‍ മാനേജ്മെന്റുകള്‍ പ്രത്യേക ജാഗ്രതയോടെ കൈകാര്യം ചെയ്യണ്ട വിഷയങ്ങളാണ്. ഇതില്‍ മുന്‍വിധിയോ ജാഗ്രത കുറവോ പാടില്ല. 

അതേസമയം, മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ മാനേജ്മെന്റുകള്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നിരവധി നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അല്‍ ഫാദില്‍ ചൂണ്ടിക്കാട്ടി.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top