News Desk

2021-12-04 05:34:07 pm IST
കുവൈത്ത് സിറ്റി: ടൂറിസ്റ്റ് വിസ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി കുവൈത്ത്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്നാണ് നടപടി. അതേസമയം, മഹാമാരിയുമായി ബന്ധപ്പെട്ടു രാജ്യത്തെ സാഹചര്യം സുസ്ഥിരമെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ഒമിക്രോണ്‍ സാന്നിധ്യം ഗള്‍ഫ് മേഖലയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കൊറോണ വൈറസ് എമര്‍ജന്‍സി കമ്മിറ്റിയുടെ യോഗാനന്തരം സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം വ്യക്തമാക്കി.

ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ദിവസം 600-ലേറെ അപേക്ഷ ലഭിക്കുന്നുണ്ട്. 53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണു കുവൈത്ത് ഈ സംവിധാനം അനുവദിച്ചിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ചില പ്രഫഷണലുകളും ടൂറിസ്റ്റ് വിസയ്ക്കായി അപേക്ഷിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 1200 ടൂറിസ്റ്റ് വിസയാണ് അനുവദിച്ചിട്ടുള്ളത്. കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായാകും ഇനി വിസ അനുവദിക്കുക.

കൂടാതെ, വാക്സിന്‍ എടുത്ത സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരാകണമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ സുരക്ഷ സംബന്ധിച്ച് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാനും ശ്രദ്ധിക്കണം. പുതിയ സാഹചര്യത്തില്‍ സമിതി നിരന്തരം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും തീരുമാനിച്ചിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top