News Desk

2021-03-06 12:47:38 pm IST
ദോഹ: രാജ്യത്ത് കഴിഞ്ഞ ദിവസം ശക്തമായ പൊടിക്കാറ്റ് വീശിയതായി റിപ്പോര്‍ട്ട്. കാലാവസ്ഥാ അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് ചിത്രങ്ങള്‍ സഹിതം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

റോഡുകളില്‍ ദൂരക്കാഴ്ച പരിധി കുറഞ്ഞത് മൂലം വാഹനമോടിക്കുന്നവര്‍ക്ക് പ്രയാസമനുഭവപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ കാറ്റ് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് വൈകിട്ട് വരെ കാറ്റിന് ഇരുപത്തിയഞ്ച് നോട്ട് വേഗത പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചു ദിനങ്ങളിലെ അപേക്ഷിച്ചു വരും ദിവസങ്ങളില്‍ മൂന്ന് മുതല്‍ ആറു ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ കുറവ് അനുഭവപ്പെടും. വാഹനങ്ങള്‍ വേഗത കുറയ്ക്കാനും അകലം പാലിക്കാനും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്. കടലില്‍ പോകുന്നതിനും മുന്നറിയിപ്പുണ്ട്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top