News Desk

2021-03-31 03:11:23 pm IST


ദോഹ: ഖത്തര്‍ നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ വാക്‌സിനെടുക്കാന്‍ ശക്തമായ തിരക്കനുഭവപ്പെട്ടത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ ഇത്തരത്തില്‍ തടിച്ചു കൂടുന്നത് കൊവിഡ് വൈറസ് വ്യാപനത്തിന് കരണമാവുമെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടി. 

ആരോഗ്യ മന്ത്രാലയം നിരന്തരം നല്‍കുന്ന മുന്‍കരുതല്‍ സന്ദേശങ്ങള്‍ അവഗണിച്ചു കൊണ്ട് ജനങ്ങള്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 

അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പൊതു സ്ഥലങ്ങളില്‍ ഒത്തുകൂടുന്നതിന് വിലക്കുണ്ടായിട്ടും വാക്‌സിനു വേണ്ടി നിയമങ്ങളെ കാറ്റില്‍ പറത്തുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായമുയര്‍ന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top