News Desk

2021-03-11 03:06:50 pm IST
ദോഹ: രാജ്യത്ത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ കാറ്റുണ്ടാകാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ കാറ്റ് ചില സമയങ്ങളില്‍ 18 മുതല്‍ 30 കെ.ടി വരെ വേഗതയില്‍ വീശും ചില സമയത്ത് 38 കെ.ടി വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം, ചില സ്ഥലങ്ങളില്‍ സമുദ്ര നിരപ്പ് 6-10 അടി മുതല്‍ 14 അടി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് ക്യു.എം.ഡി എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.

വരും ദിവസങ്ങളില്‍ രാജ്യത്ത് താപനില ക്രമാനുഗതമായി ഉയരുമെന്ന് വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച പരമാവധി താപനില 33-39 ഡിഗ്രി സെല്‍ഷ്യസ് വരെ വ്യത്യാസപ്പെടും. പകല്‍ സമയത്ത് താപനില ഉയരുന്നതിനാല്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉണ്ടായേക്കാം. ഇതുമൂലം ദൃശ്യപരത കുറയാന്‍ കാരണമാകും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top