News Desk

2022-05-12 09:08:12 pm IST
ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റും കാഴ്ചക്കുറവും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം പകല്‍സമയത്ത് പൊടിപടലങ്ങളോടുകൂടിയ ചൂടുള്ള കാലാവസ്ഥയും  ഉണ്ടാകുമെന്നും ക്യു.എം.ഡി അറിയിച്ചു. താപനില പരമാവധി 38 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനിലയില്‍ 30 ഡിഗ്രി സെല്‍ഷ്യസും എത്തുമെന്ന് വകുപ്പ് വ്യക്തമാക്കി.

കാറ്റ് പ്രധാനമായും വടക്ക് പടിഞ്ഞാറ് ദിശയില്‍ 18-28 നോട്ടസ് വേഗതയില്‍ വീശുകയും തീരത്ത് 40 നോട്ട്‌സ് വരെയെത്തുകയും ചെയ്യും. വെള്ളിയാഴ്ച കാറ്റിന്റെ വേഗത 42 നോട്ട്‌സ് വരെ എത്താന്‍ സാധ്യതയുണ്ട്. വാരാന്ത്യത്തില്‍ ദൃശ്യപരത പ്രധാനമായും 4-8 കിലോമീറ്റര്‍/ 2 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും. 

ഈ കാലയളവില്‍ പൊടിക്കാറ്റു നേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വകുപ്പു പങ്കിട്ടു.

1. പൊടിയും അഴുക്കും നേരിട്ടേല്‍ക്കുന്നത് ഒഴിവാക്കുക
2. മുഖം, മൂക്ക്, വായ എന്നിവ ഇടയ്ക്കിടെ കഴുകാന്‍ ശ്രദ്ധിക്കുക.
3. ശ്വസനവ്യവസ്ഥയിലേക്ക് പൊടി കടക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കുന്നത് തുടരുക.
4. കണ്ണുകളില്‍ പൊടി പടരുമ്പോള്‍, തിരുമ്മുന്നത് ഒഴിവാക്കുക, വെള്ളം ഉപയോഗിച്ച് കഴുകാന്‍ ശ്രദ്ധിക്കുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top