News Desk

2021-03-03 04:35:17 pm IST
ദോഹ: ഖത്തറില്‍ വെള്ളായാഴ്ച വൈകിട്ട് ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പിന്റെ (ക്യു.എം.ഡി) അറിയിപ്പ്. തെക്ക്- കിഴക്ക് മുതല്‍ തെക്ക്- പടിഞ്ഞാറ് വരെ നേരിയതും മിതമായതുമായ വേഗതയില്‍ കാറ്റ് വീശുമെന്ന് ക്യു.എം.ഡി തങ്ങളുടെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് ശക്തമായ വേഗതയിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത 14-234 നോട്ട് (കെ.ടി) മുതല്‍ 30 നോട്ട്(കെ.ടി) വരെ ആയിരിക്കും. ചില പ്രദേശങ്ങളില്‍ കടലില്‍ തിരമാലകളുടെ ഉയരം 6-10 അടി മുതല്‍ 13 അടി വരെ ആയിരിക്കും.

പകല്‍സമയത്ത് തീവ്രത കുറഞ്ഞ കാലാവസ്ഥയായിരിക്കും. ചിലപ്പോള്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉണ്ടാകാം. വെള്ളിയാഴ്ച രാത്രി മുതല്‍, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുറഞ്ഞത് 10-18 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയും കുറയും. പരമാവധി താപനില 21 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top