News Desk

2021-06-03 05:37:52 pm IST
ദോഹ: ഖത്തറില്‍ ഈ വാരാന്ത്യം ചൂട് കൂടുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പകല്‍ വരും ദിവസങ്ങളില്‍ ചില ഭാഗങ്ങളില്‍ ചെറിയ രീതിയിലുള്ള പൊടിക്കാറ്റിനും സാധ്യത കാണുന്നുണ്ട്. 

വേനല്‍ കാലത്ത് ആവശ്യമായ മുന്‍കരുതലുകള്‍ ജനങ്ങള്‍ എടുക്കണമെന്നും ഇറുക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരിയ നിറമുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. കാറില്‍ കുട്ടികളെ തനിച്ചാക്കി പോകരുത്. തൊഴിലാളികളുടെ ഉച്ച വിശ്രമ സമയം ലംഘിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കിയിട്ടുണ്ട്. കടലില്‍ തിരമാലകള്‍ അശാന്തമായി കാണപ്പെടുമെന്നതിനാല്‍ കടലില്‍ പോകുന്നതിനും മുന്നറിയിപ്പ് നല്‍കിയിട്ടു്ണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar QMD
Top