News Desk

2021-05-28 09:09:15 pm IST


ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. വാരാന്ത്യങ്ങളില്‍ കടലില്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പ് നില നില്‍ക്കുന്നതിനാല്‍ ജാഗ്രത വേണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. 

ദോഹയില്‍ ഇന്ന് പരമാവധി 42 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ അറിയിപ്പുണ്ടായിരുന്നു. കടലില്‍ തിരമാലകള്‍ നാല് മുതല്‍ ഏഴടി വരെയാണ് ഉയര്‍ന്നു പൊങ്ങാന്‍ സാധ്യതയുണ്ട്. പൊടികാറ്റുണ്ടാവുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ക്കും വീടകങ്ങളില്‍ ഉള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Top