News Desk

2021-05-14 03:09:24 pm IST

ദോഹ: ഖത്തറില്‍ ഇന്ന് പകല്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്.
കാലാവസ്ഥ വിഭാഗം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉച്ച സമയങ്ങളില്‍ രാജ്യത്തെ ചില പ്രദേശങ്ങളില്‍ 23 നോട്ട് വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. 

കടലില്‍ തിരമാലകള്‍ മൂന്ന് അടി മുതല്‍ ഏഴടി വരെ ഉയര്‍ന്നു പൊങ്ങാന്‍ സാധ്യതയുണ്ട്. ഈദ് അവധിയില്‍ ബീച്ചുകളില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം. ദൂരകാഴ്ച്ച പരിധി നാല് മുതല്‍ എട്ട് കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില 42 ഡിഗ്രി സെല്‍ഷ്യസ്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top