News Desk

2021-03-19 12:45:02 pm IST
ദോഹ: ഖത്തറില്‍ ഇന്ന് പകല്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രഭാത വേളകളില്‍ നേരിയ തോതില്‍ പൊടിക്കാറ്റ് അനുഭവപ്പെടുകയും പിന്നീട് അന്തരീക്ഷത്തില്‍ പൊടിക്കാറ്റ് ശക്തമാവാനും സാധ്യത കാണുന്നുണ്ടെന്നും പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കടലില്‍ അസാധാരണമായ തോതില്‍ ശക്തമായ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാനും സാധ്യതയുണ്ട്. ശ്വസന സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കണം. ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില 34 ഡിഗ്രി സെല്‍ഷ്യസ്. ജനങ്ങള്‍ നിര്‍ജലീകരണം തടയാന്‍ വെള്ളം ധാരാളമായി കുടിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top