News Desk

2021-01-31 12:19:32 pm IST
ദോഹ: രാജ്യത്തെ ചില ഭാഗങ്ങളില്‍ ഇന്ന് പകല്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കാലാവസ്ഥ വിഭാഗമായ അല്‍ അര്‍സാദ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് ഇന്ന് പകല്‍ സന്തുലിത കാലാവസ്ഥ പ്രതീക്ഷിക്കപ്പെടുന്നു. ചില പ്രദേശങ്ങളില്‍ അതിരാവിലെ പൊടിക്കാറ്റിന്റെയും നേരിയ മൂടല്‍ മഞ്ഞിന്റെയും സാന്നിധ്യം അനുഭവപ്പെടുന്നുണ്ട്. 

കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങുമെന്നതിനാല്‍ കടലില്‍ പോകുന്നതിന് ജാഗ്രത നിര്‍ദേശമുണ്ട്. കാറ്റിന്റെ വേഗത അഞ്ച് മുതല്‍ പതിനഞ്ച് നോട്ട് വരെ. ദോഹയില്‍ ഇന്ന് പ്രതീക്ഷിക്കപ്പെടുന്ന പരമാവധി താപ നില 24 ഡിഗ്രി സെല്‍ഷ്യസ്. ദൂരക്കാഴ്ച പരിധി മൂന്ന് കിലോമീറ്റര്‍ വരെ കുറയാന്‍ സാധ്യത.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top