News Desk

2021-03-27 01:48:31 pm IST
ദോഹ: രാജ്യത്തെ വടക്കന്‍ ഭാഗങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ദൂരകാഴ്ച്ച പരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. 

വൈകിട്ടോടെ കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാന്‍ സാധ്യതയുണ്ട്. കടലില്‍ പോകുന്നതിനുള്ള മുന്നറിയിപ്പ് വൈകിട്ടോടെ നിലവില്‍ വരും. ഖത്തറിലെ താപ നില ഉയരുന്നതുമായി ബന്ധപ്പെട്ട പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. 

ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില മുപ്പത്തിയാറ്‌ ഡിഗ്രി സെല്‍ഷ്യസ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top