News Desk

2021-09-14 05:44:50 pm IST
ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കടല്‍ അശാന്തമാവാനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ വിഭാഗം ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

രാജ്യത്ത് കാലാവസ്ഥാ മാറ്റത്തിന്റെ സൂചനകള്‍ പ്രകടമാണ്. ദോഹയില്‍ ഇന്ന് അനുഭവപ്പെടുന്ന പരമാവധി താപനില 39  ഡിഗ്രി സെല്‍ഷ്യസാണ്. കാറ്റിന്റെ വേഗത 24 നോട്ടിക്കല്‍ മൈല്‍.

ദൃശ്യ പരിധി നാലു മുതല്‍ ഒമ്പത് കിലോമീറ്റര്‍ വരെ. ആകാശം പകല്‍ പൊതുവെ പ്രസന്നമായിരിക്കും. അന്തരീക്ഷത്തില്‍ പൊടിയുടെ സാന്നിധ്യമുണ്ടാവുമെന്നും അധികൃതര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top