News Desk

2021-03-14 02:09:39 pm IST
ദോഹ: ഖത്തറിലെ സീലൈനിലെ ക്യാംപിങ് പ്രദേശങ്ങളില്‍ ശക്തമായ കാറ്റടിച്ചത് മൂലം നിരവധി ടെന്റുകള്‍ തകര്‍ന്നു വീണു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഖോര്‍ അല്‍ ഉദൈദിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാറ്റടിച്ചത് മൂലം നിരവധി ടെന്റുകള്‍ തകര്‍ന്നു വീഴുകയും ചില കാറുകള്‍ വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവും ഇതേ തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന സീലൈനിലെ പ്രത്യേക പ്രദേശങ്ങളില്‍ ക്യാമ്പിങ്ങിന് അനുവാദം നല്‍കരുതെന്ന് ജനങ്ങള്‍ പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിച്ചു. 

ആളുകള്‍ മരണപ്പെടാത്തത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും അധികൃതര്‍ എത്രയും പെട്ടന്ന് വിഷയത്തില്‍ ഇടപെടണമെന്നുമാണ് ക്യാമ്പിങ്ങിനെത്തിയര്‍ ആഗ്രഹിക്കുന്നത് എന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അതെസമയം, ഈ പ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും കടലില്‍  തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാനും സാധ്യതയുണ്ടെന്നും അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ് എന്ന് പ്രാദേശിക പത്രം വിലയിരുത്തി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top